റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ടിക്കറ്റുള്ളവര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിന് എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) 10 ലക്ഷം രൂപ പിഴയിട്ടു. നിരവധി യാത്രക്കാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു ഡി.ജി.സി.എയുടെ നടപടി. പരാതികള്‍ ലഭിച്ചതിനേത്തുടര്‍ന്ന് ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഡി.ജി.സി.എ. പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഹിയറിങ് നടത്തുകയും ചെയ്തു. എയര്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ ഒരു നയമില്ലെന്നും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാറില്ലെന്നുമാണ് കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *