റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മുട്ടന്നൂർ എയ്ഡഡ് യുപി സ്കൂൾ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സ്കൂൾ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിൽ എത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. രക്ഷിതാക്കൾ കൂട്ടമായെത്തികുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ ഭയപ്പാടിലാണ്എന്ന് രക്ഷിതാക്കൾ പറയുന്നു. അധ്യാപകനെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസമന്ത്രി ബി ശിവൻകുട്ടിയും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനാണ് മന്ത്രി നിർദേശം നൽകിയത്.

മുട്ടന്നൂർ എയ്ഡഡ് യുപി സ്കൂൾ അധ്യാപകനായ ഫർസീൻ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാൻ ആണ് ശ്രമിച്ചതെന്നും, ഈ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ആണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള ഇൻഡിഗോ വിമാനത്തിൽ ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മുട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ അടക്കമുള്ളവർക്കെതിരെ യാണ് കേസ്. ഇവർക്കെതിരെ വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും, ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രാഷ്ട്രീയ വൈരാഗ്യത്താൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *