റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രേഖകളില്ലാതെ ഒളിച്ചുതാമസിച്ച രണ്ട് ചൈനക്കാര്‍ ബിഹാറില്‍ പിടിയില്‍

June 14, 2022 - 11:06 am

പട്ന: യാത്രാരേഖകളില്ലാതെ ഇന്ത്യയില്‍ ഒളിച്ചുതാമസിച്ച രണ്ട് ചൈനീസ് പൗരന്മാര്‍ ബിഹാറില്‍ പിടിയിലായി. രണ്ടാഴ്ചയോളം നോയ്ഡയില്‍ തങ്ങിയ ശേഷം നേപ്പാളിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ അതിര്‍ത്തി രക്ഷാസേന എസ്.എസ്.ബി. സേനാംഗങ്ങള്‍ ഇവരെ പിടികൂടുകയായിരുന്നു. ചൈനീസ് പൗരന്‍മാരായ ഇവരുടെ പക്കല്‍ ഇന്ത്യയില്‍ താമസിക്കാനുള്ള വിസയോ മറ്റു രേഖകളോ ഇല്ലെന്ന് ഉന്നത പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

റോഡ് മാര്‍ഗം നേപ്പാളിലൂടെ ഇന്ത്യയിലേക്ക് വന്ന തങ്ങള്‍ നോയ്ഡയിലെ പരിചയക്കാരന്റെ വീട്ടിലാണു താമസിച്ചിരുന്നതെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി. ലൂ ലങ് (28), യുവാന്‍ ഹയ്ലോങ് (34) എന്നിങ്ങനെയാണു പിടിയിലായവരുടെ പേരുകള്‍. നോയ്ഡയില്‍നിന്ന് ബിഹാറിലെ സീതാമഡിയില്‍ വന്നിറങ്ങിയ ഇവര്‍ കാല്‍നടയായി നേപ്പാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും പരിശോധിച്ചതില്‍നിന്ന് രാജ്യാന്തര സാമ്പത്തിക തട്ടിപ്പ് സംഘങ്ങളുമായി ഇവര്‍ക്കു ബന്ധമുണ്ടോ എന്നു സംശിക്കുന്നതായി എസ്.എസ്.ബി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *