റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ ആദായ നികുതി റിട്ടേണുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

June 12, 2022 - 10:54 am

ന്യൂ ഡല്‍ഹി : 2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആദായനികുതി റിട്ടേണുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‌ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌ ചെയര്‍മാന്‍ സംഗീത സിംഗ്‌ പറഞ്ഞു. ആദായനികുതി നല്‍കുന്നവരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 6.9 ശതമാനത്തില്‍ നിന്ന്‌ 7.14 ശതമാനമായി ഉയര്‍ന്നു.

നികുതി അടക്കേണ്ടവര്‍ക്ക്‌ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത്‌ നികുതി ദായകരില്‍ അവബോധം സൃഷ്ടിക്കുന്നുണ്ട്‌. വര്‍ഷങ്ങളായി വലിയ തോതില്‍ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും സംഗീതസിംഗ്‌ പറഞ്ഞു. 14 ലക്ഷം കോടി രൂപയിലധികാമാണ്‌ ഈ സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ ലഭിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *