റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതിയ്ക്ക് വധശിക്ഷ വിധിച്ചു

June 7, 2022 - 11:21 am

ഗാസിയാബാദ്: വാരണാസി സ്ഫോടന പരമ്പര കേസുകളില്‍ മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒരു കേസില്‍ വലിയുല്ലയെ വെറുതെവിട്ടു. 2006 മാര്‍ച്ച് ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും സ്‌ഫോടനമുണ്ടായി. വലിയുല്ല ഖാന് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *