റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ : വൃക്ഷത്തൈകള്‍ നടാന്‍ ഇനിമുതല്‍ പ്ലാസ്റ്റിക്ക്‌ കൂടുകള്‍ക്ക് പകരം കയര്‍ കൊണ്ടുളള റൂട്ട്‌ ട്രെയിനര്‍ നികസിപ്പിച്ചെടുത്ത്‌ വനവകുപ്പ്‌ .വൃക്ഷത്തൈകള്‍ പ്ലാസ്റ്റിക്ക്‌ സഞ്ചിയില്‍ മുളപ്പിക്കുമ്പോള്‍ ഭൂമിയിലേക്കു പുറന്തളളളുന്ന പ്ലാസ്റ്റിക്ക്‌ മാലിന്യം ഒഴിവാക്കുകയാണ്‌ ലക്ഷ്യം. വൃക്ഷത്തൈകള്‍ക്ക്‌ കൂടുതല്‍ അ്‌തിജീവനം ഉറപ്പുനല്‍കുന്നതാണ്‌ ഈ ചകിരികൂടുകള്‍ ഇപ്പോള്‍ പറമ്പിക്കുളത്ത്‌ നിര്‍മ്മാണ യൂണിറ്റുണ്ട്‌. റൂട്ട്‌ ട്രെയിനര്‍ നിര്‍മിക്കാനുളള യന്ത്രവും ആദിവാസി വിഭാഗത്തില്‍ നിന്നുളള 8 ജീവനക്കാരുമുണ്ട്‌.

സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി വനം വകുപ്പ്‌ 60 ലക്ഷം തൈകളാണ്‌ കഴിഞ്ഞ വര്‍ഷം മുളപ്പിച്ചെടുത്തതെന്ന്‌ വനംവകുപ്പുമേധാവി വ്യക്തമാക്കിയിരുന്നു. 60 ലക്ഷം തൈകള്‍ മുളപ്പിച്ചെടുക്കുമ്പോള്‍ ഭൂമിയിലേക്കു തളളുന്നത്‌ 15 മെട്രിക്ക്‌ ടണ്‍ പ്ലാസ്റ്റിക്ക്‌ മാലിന്യമാണ്‌.്‌ ഇതിന്‌ പരിഹാരമായിട്ടാണ്‌ വനംവകുപ്പ്‌ റൂട്ട്‌ ട്രെയിനര്‍ എന്ന പേരില്‍ ചകിരിക്കൂടുകള്‍ ഒരുക്കിയത്‌. ഐഎഫ്‌.എസ്‌ ഉദ്യോഗസ്ഥനായ ഷെയ്‌ക്കക്ക്‌ ഹൈദര്‍ ഹൂസൈനാണ്‌ ചകിരികൊണ്ടുളള റൂട്ട്‌ ട്രെയിനര്‍ എന്ന ആശയം മുന്നോട്ടുവച്ചത്‌. 4 മുതല്‍ 9 രൂപവരെയാണ്‌ വില. ഗെയ്‌ലിന്റെ സി.സെ്‌.ആര്‍ ഫമ്‌ചുപയോഗിച്ച്‌ അടുത്ത യൂണിറ്റും പറമ്പിക്കുളത്ത്‌ ആരംഭിച്ചുകഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *