റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30ന്‌

May 30, 2022 - 4:39 pm

ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് (ഡിആര്‍ഐപി) പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30 (തിങ്കള്‍)ന് മൂന്നിന് സീതത്തോട് ശ്രീനാരയണ സാംസ്‌കാരിക നിലയത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ.കെയു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അഡ്വ. വി മുരുകദാസ് , ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സീതത്തോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാം സേഫ്റ്റി ഡിവിഷന്‍ ഓഫീസ് പദ്ധതിയുടെ തുടക്കകാലത്ത് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *