റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൈമാറുന്നതു സംബന്ധിച്ചു ബംഗളുരുവിലെ യു.ഐ.ഡി.എ.ഐ. മേഖലാകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആധാര്‍ പകര്‍പ്പ് നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍, പൊതുവായ ജാഗ്രത പാലിക്കണമെന്നും പുതിയ അറിയിപ്പില്‍ പറയുന്നു.വ്യക്തികളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടുന്ന തരത്തില്‍ത്തന്നെയാണ് ആധാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ കൃത്രിമം കാട്ടി ദുരുപയോഗം ചെയ്യാന്‍ ശ്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് 27/05/22 വെള്ളിയാഴ്ച ബംഗളുരു കേന്ദ്രം നിര്‍ദേശം പുറപ്പെടുവിച്ചതെന്നും അതു തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണു പിന്‍വലിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും ആധാര്‍ കാര്‍ഡിന്റെ അവസാന നാലക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന പകര്‍പ്പ് മാത്രമേ നല്‍കാവൂ എന്നുമായിരുന്നു ബംഗളുരു കേന്ദ്രത്തിന്റെ അറിയിപ്പ്.യു.ഐ.ഡി.ഐ.എയില്‍നിന്നു ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ തിരിച്ചറിയലിനായി ആധാര്‍ പകര്‍പ്പ് വാങ്ങാന്‍ അനുമതിയുള്ളൂ എന്നും അറിയിച്ചിരുന്നു. ഹോട്ടലുകളോ തിയറ്ററുകളോ മറ്റു സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാങ്ങുന്നതു കുറ്റകരമാണെന്നും നിര്‍ദേശിച്ചിരുന്നു.സ്വകാര്യതയും ആധാര്‍ കാര്‍ഡ് വിവരങ്ങളുടെ സുരക്ഷിതത്വവും സംബന്ധിച്ച് ഇതു വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതു കണക്കിലെടുത്താണ് അവ പിന്‍വലിച്ച് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 29/05/22 ഞായറാഴ്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *