റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 3 മുതല്‍ 9 വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ജില്ലാതല സംഘാടകസമിതി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച പത്ര റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകന്‍, മികച്ച ക്യാമറാമാന്‍ എന്നിവര്‍ക്ക് 5000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.സമഗ്ര കവറേജിന് മാധ്യമങ്ങള്‍ക്ക് പ്രശസ്തി പത്രവും നല്‍കും.  അച്ചടി മാധ്യമം വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി മാതൃഭൂമിയുടെ കാഞ്ഞങ്ങാട് ബ്യൂറോയിലെ സ്റ്റാഫ്  റിപ്പോര്‍ട്ടര്‍  ഇ വി ജയകൃഷ്ണനെ തെരഞ്ഞെടുത്തു. മികച്ച ഫോട്ടോഗ്രാഫര്‍ ദേശാഭിമാനിയുടെ സുരേന്ദ്രന്‍ മടിക്കൈ. മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റ് ന്യൂസിലെ കാസര്‍കോട് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദാണ്. മികച്ച ക്യാമറാമാന്‍ കൈരളി ടിവിയിലെ ഷൈജു പിലാത്തറ. മികച്ച റിപ്പോര്‍ട്ടര്‍മാരില്‍ പ്രത്യേക പരാമര്‍ശത്തിന് സ്പെഷ്യല്‍ കറസ്പോണ്ടന്റ് സൂപ്പി വാണിമേല്‍ (തത്സമയം ഓണ്‍ലൈന്‍ മീഡിയ) അര്‍ഹനായി. സമഗ്ര കവറേജിനുള്ള അവാര്‍ഡ് കൈരളി ടിവി, ദേശാഭിമാനി എന്നിവര്‍  നേടി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ  റഹ്‌മാന്‍ തായലങ്ങാടി, വി വി പ്രഭാകരന്‍, സണ്ണി ജോസഫ്, ഫോട്ടോ ജേര്‍ണലിസ്റ്റ് കെ സതീശന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി നിര്‍ണ്ണയം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *