റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: 25/05/22 ബുധനാഴ്ച നടക്കുന്ന ഭാരത്‌ ബന്ദിനോട്‌ എല്ലാ ജനങ്ങലും സഹകരിക്കണമെന്ന്‌ ബഹുജന്‍മുക്തി പാര്‍ട്ടി നേതാവ്‌ നീരജ്‌ ധിമാന്‍ ആഹ്വാനം ചെയ്‌തു. കേന്ദ്ര സര്‍ക്കാരിന്റെ പിന്നാക്ക ന്യൂനപക്ഷ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ അഖിലേന്ത്യ പിന്നാക്ക ന്യൂനപക്ഷതൊഴിലാളി ഫെഡറേഷന്‍ ഭാരത്‌ ബന്ദിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ഒബിസി വിഭാഗത്തിന്റെ ജാതി അടിസ്ഥാനത്തിലുളള സെസന്‍സസ്‌ നടത്താത്തതിലാണ്‌ പ്രതിഷേധം.

പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്കും, ഒബിസിക്കും സ്വാകര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണം. ഇലക്ട്രോണിക്ക്‌ വോട്ടിംഗ്‌ യന്ത്രവുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങലും ബന്ദിന്റെ വിഷയങ്ങളാണെന്ന്‌ നീരജ്‌ ധിമാന്‍ പറഞ്ഞു. ബന്ദ്‌ വിജയിപ്പിക്കണമെന്ന ബഹുജന്‍ മുക്തി പാര്‍ട്ടി ന്തോവ്‌ ഡി.പി സിംഗും അഭ്യര്‍ത്ഥിച്ചു.

കര്‍ഷകര്‍ക്ക മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം ഉണ്ടാവണം. പൗരത്വ ഭേദഗതി നിയമ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ ഒവിവാക്കണം. പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്‌ . വാക്‌സിനേഷന്‌ നിര്‍ബന്ധിക്കരുത്‌.തുടങ്ങിയ മുദാവാക്യങ്ങളും ബന്ദില്‍ ഉയര്‍ത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *