റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാലാംപാദഫലത്തിലും നഷ്ടം; കരകയറാതെ പേടിഎം

May 22, 2022 - 10:39 pm

ന്യൂഡല്‍ഹി: നഷ്ടത്തില്‍ നിന്ന് കരകയറാനാകാതെ പേടിഎം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദഫലത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം 761.4 കോടി രൂപയിലേക്കെത്തി. നഷ്ടങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റിനങ്ങളിലെ ചെലവുകള്‍ വര്‍ധിച്ചതാണ് തിരിച്ചടിയായത്. പേയ്മെന്റ് പ്രോസസ്സിങ് ചാര്‍ജിലെ വര്‍ധനയും, ജീവനക്കാരുടെ ആനുകൂല്യ ചെലവുകളുമാണ് കമ്പനിയെ കുടുതല്‍ നഷ്ടത്തിലേക്ക് നയിച്ചത്. അതേസമയം, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഈ പാദത്തില്‍ ഏകദേശം 89 ശതമാനം ഉയര്‍ന്ന് 1,540.9 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 815.3 കോടി രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 441.8 കോടി രൂപയായിരുന്നു. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അതിന്റെ കണ്‍സോളിഡേറ്റഡ് നഷ്ടം 778.4 കോടി രൂപയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *