റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത്‌ ശരത്‌ അറസ്റ്റില്‍

May 17, 2022 - 8:14 am

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത്‌ ശരത്‌ ജി നായര്‍ അറസ്റ്റിലായി .നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത്‌ വിഐപിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശരത്‌ ആണെന്ന്‌ ക്രൈംബ്രാഞ്ച്‌ പറഞ്ഞു. തെളിവുനശിപ്പിക്കല്‍, തെളിവ്‌ ഒളിപ്പിക്കല്‍ അടക്കമുളള കുറ്റമാണ്‌ ശരത്തിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്‌. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റ്‌ ആണിത്‌. കേസിലെ വിഐപി ശരത്താണെന്ന്‌ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്ന്‌ ക്രൈം ബ്രാഞ്ച്‌ അറിയിച്ചു. ഇയാളെ ആലുവാ പോലീസ്‌ ക്ലബ്ബില്‍ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ശരത്തും പങ്കാളിയായിരുന്നുവെന്നാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. കേസില്‍ ആറാം പ്രതിയാണ്‌ ആലുവായില്‍ വ്യവസായിയായ ശരത്‌.

രക്ത സാമ്പിള്‍ പരിശോധിച്ചാണ്‌ ശരത്‌ ഗൂഡാലോചനയില്‍ പങ്കാളിയാണെന്ന്‌ കണ്ടെത്തിയത്‌. അന്വേഷണം തന്നിലേക്ക്‌ നീളുന്നത്‌്‌ തിരിച്ചറിഞ്ഞ ശരത്‌ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട്‌ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമപിക്കുകയും ചെയ്‌തു. ദിലീപിന്റെ ബന്ധു സുരാജും ,സുഹൃത്തായ ശരത്തും തമ്മിലുളള ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കാവ്യ സുഹൃത്തുക്കള്‍ക്ക്‌ കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ്‌ ഏറ്റെടുത്തുവെന്നാണ്‌ സഹോദരി ഭര്‍ത്താവ്‌ സുരാജ്‌ പറയുന്നത്‌. വധഗൂഡാലോചന കേസിലെ വിഐപി എന്നറിയപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ്‌ ഈ നിര്‍ണായക സംഭാഷണം.

സുരാജിന്റെ ഫോണില്‍ നിന്ന്‌ നശിപ്പിച്ച ശബ്ദരേഖ ഫോറന്‍സിക്ക്‌ പരിശോധനയിലാണ്‌ വീണ്ടെടുത്ത്‌ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുളള സമയം നീട്ടണമെന്നാവശ്യപ്പെട്ടുളള അപേക്ഷക്കൊപ്പമാണ്‌ ഈ ശബ്ദരേഖ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്‌. ആലുവയിലെ ഹോട്ടല്‍ ഉടമയാണ്‌ ശരത്‌. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ കേസില്‍ ശരത്തിനെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചത്‌. നടി ആക്രമിക്കപ്പെട്ടതിനുശേഷം ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി വിഐപി ദിലീപിന്‌ കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ശരത്‌ ദൃശ്യങ്ങള്‍ ദിലീപിന്‌ കൈമാറിയെന്നും പിന്നീട്‌ നശിപ്പിച്ചുവെന്നുമാണ്‌ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *