റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ യുണിക്ക്‌ തണ്ടപ്പേര്‍ പദ്ധതിക്ക് തുടക്കമായി

May 17, 2022 - 7:59 am

തിരുവനന്തപുരം : തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യുണിക്ക്‌ തണ്ടപ്പേര്‍ പദ്ധതിക്ക്‌ സംസ്ഥാനത്ത്‌ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വഹിച്ചു. ആദ്യ യുണീക്‌ തണ്ടപ്പേര്‍ രസീത്‌ ഗതാഗത മന്ത്രി ആന്റണി രാജുവിന്‌ കൈമാറി. ആധാറുമായി തണ്ടപ്പേര്‍ ബന്ധിപ്പിക്കുന്നതുവഴി ഒരാള്‍ക്ക്‌ എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒരു തണ്ടപ്പേരിലാകുമെന്ന്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത മഖ്യമന്ത്രി പറഞ്ഞു.

മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഭൂമിയുടെ കൈവശാവകാശ രേഖകള്‍ കിട്ടാന്‍ കാലതാമസം നേരിടുന്നത്‌ പരിഹരിക്കാനാകും.കര്‍ഷകര്‍ക്ക്‌ സബിസിഡി കിട്ടാനുളള തടസവും ഭൂമിയുടെ ക്രയവിക്രയവുംമായി ബന്ധപ്പെട്ടുളള തടസങ്ങളും ഇതോടെ നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പരിധിയില്‍ കവിഞ്ഞ്‌ ഭൂമി കൈവശം വയ്‌ക്കുന്നുണ്ടെങ്കില്‍ കണ്ടെത്താനും ഇതിലൂടെ കഴിയും

ഓണ്‍ലൈനായോ വില്ലേജ്‌ ഓഫീസില്‍ നേരിട്ടെത്തിയോ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനാവും. ആധാറുമായി ബന്ധിപ്പിച്ചിട്ടുളള മൊബൈല്‍ നമ്പരിലെത്തുന്ന ഒടിപി മുഖേന ഈ സേവനം ഓണ്‍ലൈനായി ചെയ്യാം. വില്ലേജ്‌ ഓപീസില്‍ നേരിട്ടെത്തിയാല്‍ ഒടിപി ഉപയോഗിച്ചോ ബയോ മെട്രിക്ക്‌ സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ ഇത്‌ ചെയ്യാം. ആധാറുമായി തണ്ടപ്പേരിനെ ബന്ധിപ്പിച്ചാല്‍ ഒരു ഭൂവുടമയുടെ കൈവശം സംസ്ഥാനത്തെ ഏതുവില്ലേജിലുളള ഭൂമിയുടെ വിവരങ്ങള്‍ ഒറ്റ തണ്ടപ്പേരിനുകീഴിലാവും ഇതോടെ ബെനാമി ഭൂമിയിടപാടുകള്‍ക്കും വലിയ തോതില്‍ തടയിടാനാകുമെന്നാണ്‌ പ്രതീക്ഷ.

പരിധിയില്‍ കഴിഞ്ഞ ഭൂമി കൈവശം വയ്‌ക്കുന്നത്‌ കണ്ടെത്താം. ഭൂരേഖകളില്‍ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കാം. ക്രയവിക്രയവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങും. വിള ഇന്‍ഷ്വറന്‍സും കാര്‍ഷിക സബ്‌സിഡിയും കിട്ടാനുളള കാലതാമസം നീങ്ങും ,ബെനാമി ഇടപാടുകള്‍ നിയന്ത്രിക്കാനവും ഭൂമി സംബന്ധമായ വിവരങ്ങളും നികുതി രസീതിയും ഡിജി ലോക്കറില്‍ ലഭ്യമാകും മിച്ചഭൂമി കണ്ടെത്താനും പതിച്ചുനല്‍കാനുമാകും എന്നിവയാണ്‌ പദ്ധതികൊണ്ടുളള പ്രയോജനങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *