റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ഉത്തരവിടാന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമര്‍ക്ക്‌ അധികാരം നല്‍കാന്‍ ശിപാര്‍ശ : മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

May 16, 2022 - 10:42 am

കോഴിക്കോട്‌ : കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ ഉത്തരവിടാന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കാനുളള ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രന്‍. ഇത്‌ സംബന്ധിച്ച നിയമ നിര്‍മാണം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്‌.

വന്യ ജീവികള്‍ക്കൊപ്പം ജനങ്ങളുടെ സ്വത്തും, കൃഷിയും സംരക്ഷിക്കണമെന്ന നിലപാടാണ്‌ സര്‍ക്കാരിനുളളത്‌. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുളള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്ന്‌ മന്ത്രി വ്യക്തമാക്കി. വിഷയം താമരശേരി ബിഷപ്പ്‌ റെമിയോസ്‌ ഇഞ്ചാനിയിലുമായി മന്ത്രി ചര്‍ച്ച ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *