റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്‌ വന്‍ പരാജയമെന്ന്‌ എം.വി ജയരാജന്‍

May 16, 2022 - 10:36 am

തിരുവനന്തപുരം : നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ശിബിരത്തിലെ തീരുമാനത്തിന്റെ പാശ്ചാത്തലത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമൊയെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ ഈ വിവരം ചോദിച്ചത്‌. കോണ്‍ഗ്രസ്‌ ചിന്തന്‍ശിബിരത്തില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ എതിര്‍ക്കുകയല്ലാതെ മറ്റു നിര്‍വാഹമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ്‌ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്‌. ഇതുപോലെയുളള ബന്ധുത്വ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്ത വ്യക്തിയാണ്‌ പി ടി തോമസെന്നും ജയരാജന്‍ പറഞ്ഞു.കെപിസിസി നേതൃത്വം കരുതിയിരുന്നത്‌ സഹതാപ തരംഗം ഉണ്ടാകുമെന്നാണ്‌. എന്നാല്‍ തൃക്കാക്കരയില ജനങ്ങള്‍ അത്‌ തളളിക്കളഞ്ഞതായും അവര്‍ വികസനത്തോടൊ്‌പ്പമാണെന്ന്‌ തെരഞ്ഞടുപ്പു പ്രചരണ വേളകളില്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും തൃക്കാക്കരയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുനന്ത്‌ വന്‍ പരാജയമായിരിക്കുമെന്നും ജയരാജന്‍ ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *