റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് റോക്കറ്റ് ആക്രമണം:സൂത്രധാരന്‍ പാക് ഭീകരന്റെ കൂട്ടാളി

May 15, 2022 - 10:23 am

മൊഹാലി: പഞ്ചാബിലെ ഇന്റലിജന്‍സ് ആസ്ഥാനത്തേക്ക് ആര്‍.പി.ജി. (റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ്) ആക്രമണം നടത്തിയതിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു.താണ്‍ തരണ്‍ നിവാസിയായ ലക്ക്ബീര്‍ സിങ് ലാന്‍ഡ എന്നയാളാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.പാക് ഭീകരനായ ഹരീന്ദര്‍ സിങ് റിന്‍ഡയുടെ കൂട്ടാളിയാണ് ലക്ക്ബീര്‍. 2017-ല്‍ കാനഡയിലേക്ക് കുടിയേറിയതാണെന്നും പഞ്ചാബ് ഡി.ജി.പി: വി.കെ. ഭൗറ പറഞ്ഞു.ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. അപ്പോഴും ആക്രമണം നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടില്ല. മൊഹാലിയിലെ സെക്ടര്‍ 77 ലുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കാണ് ആര്‍.പി.ജി. ആക്രമണം നടന്നത്. വൈകിട്ട് 7.45 നായിരുന്നു ആക്രമണം.ഓഫീസര്‍മാര്‍ മിക്കവരും ഓഫീസ് വിട്ടശേഷം. അതുകൊണ്ടുതന്നെ, നടന്നത് ഒരു മുന്നറിയിപ്പ് ആക്രമണമാണെന്നും വിലയിരുത്തപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *