ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ രാജസ്ഥാനത്തില്‍ ഇന്നലെയും ഉഷ്ണതരംഗ മുന്നറിയിപ്പ്. മേഖലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മേയ്് 17 വരെ സംസ്ഥാനത്തുടനീളം ഉഷ്ണതരംഗ സ്വഭാവം തുടരുമെന്നും മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈയാഴ്ച മുഴുവന്‍ ഉഷ്ണതരംഗം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുണ്ട്. ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയുമെന്നാണ് പ്രചവനം. സാധാരണ താപനിലയേക്കാള്‍ നാലുമുതല്‍ എട്ടുവരെ ഡിഗ്രി വരെ കൂടുതലാണ് രാജസ്ഥാനിലെ മിക്കയിടങ്ങളിലേയും താപനില. ബാര്‍മറില്‍ താപനില 48 ഡിഗ്രി കടന്നു. ശ്രീ ഗംഗാനര്‍ 47.2, ബിക്കാനീര്‍ 47.2, ചുരു 47, അജ്മീര്‍ 45, ഉദയ്പുര്‍ 44 ഡിഗ്രി എന്നിങ്ങനെയാണ് താപനില. ഡല്‍ഹിയില്‍ ഇതുവരെ 42.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില.




