പ്രിഥ്വിരാജിന്റെ വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന് പ്രേതം 2 , ലവ് ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, തുടങ്ങി ചുരുക്കം ചില സിനിമകളിലൂടെ മുൻനിരയിലേക്ക് വന്ന താരമാണ് ദുർഗ കൃഷ്ണ . അന്യഭാഷാ ചിത്രത്തിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ദുര്‍ഗ.
അഹം കണ്സെപ്റ്റമിന്റെ ബാനറിൽല് ജയശങ്കര്‍ പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രത്തിലാണ് ദുര്‍ഗ പ്രധാന വേഷത്തില്‍ എത്തുന്നത്. 21 അവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന് ധനഞ്ജയ് ആണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തില്‍ മലയാളി താരമായ സുദേവ് നായരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ട്രെയിലറില്‍ തന്നെ മലയാളത്തില്‍ സുദേവ് സംസാരിക്കുന്നതും കാണാന്‍ സാധിക്കും.
എന്‍.എസ് ബാലകൃഷ്ണ, അഭിഷേക്, സുനില്‍ ഗൗഡ, പ്രവീണ്‍ മഹാദേവ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ . മലയാളത്തില്‍ കിങ് ഫിഷ്, കുടുക്ക് 2025 എന്നീ ചിത്രങ്ങളാണ് ദുര്‍ഗയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ടിവി ഷോകളിലും സ്റ്റേജ് പരിപാടികളിലും തന്റെ നൃത്തത്തിലുള്ള കഴിവും ദുര്‍ഗ തെളിയിച്ചിട്ടുണ്ട്.



