റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്റെ തൊഴില്‍ എന്റെ അഭിമാനം; പ്രചാരണ പരിപാടിക്ക് മെയ് എട്ടിന് തുടക്കം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് എക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പ്രചാരണ പരിപാടിയും വിവരശേഖരണവും മെയ് എട്ടിനു രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി.വി. ഉണ്ണിക്കൃഷ്ണന്‍ പദ്ധതിയും കുടുംബശ്രീ ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ കാംപയിനും വിശദീകരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്,  മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, നഗരസഭ കൗണ്‍സിലര്‍ വി. വിജി എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *