റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമിയിലേക്ക് വീണ റോക്കറ്റ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചു പിടിച്ചു

May 5, 2022 - 12:35 pm

ന്യൂയോര്‍ക്ക്: ഭൂമിയിലേക്കു പതിച്ച റോക്കറ്റ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചു പിടിച്ചു കാലിഫോര്‍ണിയന്‍ ബഹിരാകാശ സ്ഥാപനം റോക്കറ്റ് ലാബ്. 34 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചശേഷം ഭൂമിയിലേക്കു മടങ്ങിയ ഇലക്ട്രോണ്‍ റോക്കറ്റാണ് ആകാശത്തുവച്ചു പിടിച്ചെടുത്തത്. അല്‍പ സമയത്തിനകം അത് സമുദ്രത്തില്‍ വീണു.ന്യൂസിലന്‍ഡിനു സമീപമായിരുന്നു പരീക്ഷണം. 2004 ല്‍ നാസ സമാന സാങ്കേതികവിദ്യ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ഭൂമിയിലേക്ക് മടങ്ങിയ റോക്കറ്റിന്റെ വേഗം ആദ്യഘട്ടത്തില്‍ പാരച്യൂട്ട് ഉപയോഗിച്ചു കുറച്ചുകൊണ്ടുവന്നു. പിന്നാടാണു പാരച്യൂട്ടിലേക്കു ഹെലികോപ്റ്ററില്‍നിന്നുള്ള ഉപകരണം ഘടിപ്പിച്ചത്. ഏതാനും നിമിഷങ്ങള്‍ ഹെലികോപ്റ്ററില്‍ തൂങ്ങിയ റോക്കറ്റിനെ പസഫിക് സമുദ്രത്തില്‍ പതിക്കാനായി വിട്ടുകൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ സുരക്ഷിതത്വം പരിഗണിച്ചായിരുന്നു നടപടി.പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിജയകരമായി ”റോക്കറ്റ് പിടിത്തം” നടത്താമെന്നു റോക്കറ്റ് ലാബ് സി.ഇ.ഒ. പീറ്റര്‍ ബെക്ക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *