കോപ്പന്‍ഹേഗന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ നിശിതമായി വിമര്‍ശിച്ച് നോര്‍ഡിക് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍. ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാമത് ഇന്ത്യാ-നോര്‍ഡിക് ഉച്ചകോടിയായിരുന്നു വേദി. വാണിജ്യം, സുരക്ഷ, സാങ്കേതികവിദ്യ, സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരണം തുടരുന്നതിന് തങ്ങള്‍ സദാസന്നദ്ധരാണെന്നു നോര്‍ഡിക് രാജ്യങ്ങളായ നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ് എന്നിവ അറിയിച്ചു. ഉച്ചകോടിയിലുടനീളം സുസ്ഥിര വികസനത്തില്‍ സ്വതന്ത്ര വ്യാപാരത്തിന്റെ പങ്ക് നോര്‍ഡിക് നേതാക്കള്‍ ഉന്നിപ്പറഞ്ഞു.



