മോസ്‌കോ: യുക്രൈനിലെ സൈനിക നടപടി സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ നിര്‍ണായക പ്രഖ്യാപനത്തിന് ഒരുങ്ങുന്നതായി സൂചന.
ഈ മാസം ഒന്‍പതിന് ഇതുണ്ടാകുമെന്നാണു പാശ്ചാത്യ നിരീക്ഷകരുടെ നിഗമനം. റഷ്യയ്ക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണ് മേയ് ഒന്‍പത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കെതിരേ അന്നേ ദിവസമാണ് സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്. യുക്രൈനിലെ െസെനിക നടപടിയുടെ വിജയം പ്രഖ്യാപിക്കാനോ, അല്ലെങ്കില്‍ നടപടിയുടെ വിപുലീകരണം പ്രഖ്യാപിക്കാനോ പുടിന്‍ ഈ ദിവസം തെരഞ്ഞെടുക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫെബ്രുവരി 24-ന് യുക്രൈനില്‍ ആക്രമണം ആരംഭിച്ചപ്പോള്‍ പുടിന്‍ അതിനെ വിശേഷിപ്പിച്ചത് ‘പ്രത്യേക െസെനിക നടപടി’ എന്നായിരുന്നു. എന്നാല്‍, യുക്രൈന്റെ അപ്രതീക്ഷിത പ്രതിരോധം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. രണ്ടു മാസം പിന്നിടുമ്പോഴും റഷ്യയ്ക്ക് നിര്‍ണായക മുന്നേറ്റങ്ങള്‍ സാധ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ മേയ് ഒന്‍പതിന് ഒരു യുദ്ധപ്രഖ്യാപനം നടത്താന്‍ പുടിന്‍ മടിക്കില്ലെന്നു കരുതുന്നവര്‍ ഏറെയാണ്.
അതേസമയം, െസെനികശേഷിക്കൊപ്പം രാജ്യത്തിന്റെ ഭൂരിഭാഗം സമ്പത്തും യുദ്ധത്തിനായി ചെലവഴിക്കാന്‍ വഴിയൊരുക്കുന്ന മൊബിലൈസേഷന്‍ നിയമം നടപ്പാക്കാനാകും പുടിന്റെ ശ്രമമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ യുെക്രെനിലെ റഷ്യന്‍ െസെന്യത്തിന്റെ നില പരുങ്ങലിലാണെന്ന സന്ദേശമാകും ലോകത്തിനു നല്‍കുകയെന്നു പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്സ്‌ക് എന്നിവ റഷ്യയോട് കൂട്ടിച്ചേര്‍ക്കുക, തെക്ക് ഒഡേസയ്ക്കായി പ്രധാന മുന്നേറ്റം നടത്തുക, തെക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിക്കുക തുടങ്ങിയവയും പുടിന്റെ അജന്‍ഡയിലുണ്ട്.




