റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ

May 4, 2022 - 8:04 am

കല്‍പ്പറ്റ: തിരുവനന്തപുരത്ത് നിന്നും വയനാട്ടിലെത്തിയ വിനോദ സഞ്ചാര സംഘത്തിന്‌ വിഷബാധ. 15 പേരെ കോഴിക്കോട്‌ താമരശേരി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്‌ കമ്പളക്കാട്‌ സ്വകാര്യ ഹോട്ടലില്‍ നിന്ന്‌ 23 അംഗ സംഘം ആണ്‌ ഭക്ഷണം കഴിച്ചത്‌. അതേസമയം ഭക്ഷ്യ വിഷബാധയേറ്റത്‌ ഈ ഹോട്ടലില്‍ നിന്നാണെന്ന്‌ സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി. മേപ്പാടിയിലുളള ഹോട്ടലില്‍ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

കഴിഞ്ഞ ദിവസം കാസര്‍കോട്‌ ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ കൂള്‍ബാറില്‍ ഷവര്‍മ നിര്‍മിച്ചിരുന്നതെന്നാണ്‌ പരിശോധനയില്‍ കമ്‌ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കൂള്‍ബാര്‍ മാനേജരെ പെലീസ്‌ കസറ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *