റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷവോമിയുടെ ബാങ്ക് അക്കൗണ്ടിലെ 5551.27 കോടി രൂപ മരവിപ്പിച്ച് ഇ.ഡി

May 2, 2022 - 9:17 am

ന്യൂഡല്‍ഹി: വിദേശനാണയവിനിമയച്ചട്ടലംഘനം ആരോപിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വമ്പനായ ഷവോമിയുടെ ബാങ്ക് അക്കൗണ്ടിലെ 5551.27 കോടി രൂപ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടററേറ്റ്(ഇ.ഡി.).ചൈന ആസ്ഥാനമാക്കിയ ഷവോമിയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഉപകമ്പനി ഷഓമി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലുള്ള തുകയാണ് ഇ.ഡി. മരവിപ്പിച്ചത്.

ഫെബ്രുവരിയില്‍ രാജ്യത്തിന് പുറത്തേക്കുള്ള നിയമവിരുദ്ധ പണം കൈമാറ്റത്തിന്റെ പേരിലാണ് ഷവോമിയ്ക്കെതിരേയുള്ള നടപടിയെന്ന് ഇ.ഡി. വ്യക്തമാക്കി.റോയല്‍റ്റിയുടെ പേരില്‍ ഷവോമി ഗ്രൂപ്പിന്റേത് അടക്കമുള്ള മൂന്ന് വിദേശകമ്പനികളിലേക്ക് 5551.27 കോടി രൂപയ്ക്കു തുല്യമായ വിദേശനാണയ വിനിമയം നടത്തി എന്നാണ് ഇ.ഡി. കണ്ടെത്തല്‍.ചൈനീസ് മാതൃകമ്പനിയുടെ നിര്‍ദേശത്തേത്തുടര്‍ന്നാണ് ഇത്തരത്തില്‍ വന്‍തുക കൈമാറിയത് എന്നും ഇ.ഡി. വ്യക്തമാക്കുന്നു.ഇന്ത്യയിലെ ഉല്‍പാദകരില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയായ മൊെബെല്‍ ഫോണുകളും മറ്റുല്‍പന്നങ്ങളുമാണ് ഷവോമിക്ക് ലഭിക്കുന്നതെന്നും തുക കൈമാറിയ വിദേശകമ്പനികളില്‍നിന്ന് ഇത്തരത്തില്‍ ഒരു സേവനവും കമ്പനിക്ക് ലഭിച്ചിട്ടില്ലെന്നും ഇ.ഡി. വ്യക്തമാക്കി. അതുകൊണ്ട് റോയല്‍റ്റി എന്നപേരില്‍ കമ്പനി തങ്ങളുടെ വിദേശസ്ഥാപനങ്ങളിലേക്ക്‌ കൈമാറിയ തുക വിദേശനാണയവിനിമയച്ചട്ടം (ഫെമ) വകുപ്പ് നാലിന്റെ ലംഘനമാണെന്ന് ഇ.ഡി. വ്യക്തമാക്കി.കമ്പനി ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഷവോമി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *