കോഴിക്കോട്: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരത്തിനുള്ള എന്‍ട്രികള്‍ ഏപ്രില്‍ 16 വരെ സ്വീകരിക്കും. കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്. മൊബൈല്‍/ പ്രൊഫഷണല്‍ ക്യാമറ ഉപയോഗിക്കാം. 10×15 Inches വലിപ്പത്തിലുള്ള ഫോട്ടോയും ബയോഡാറ്റയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495-2370225. ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. തിരഞ്ഞെടുത്ത ഫോട്ടോകള്‍ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പ്രദര്‍ശന-വിപണനമേളയില്‍ പ്രദര്‍ശിപ്പിക്കും.
