റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല ആഘോഷങ്ങള്‍ക്ക് തിരൂര്‍ വേദിയാകും

April 12, 2022 - 8:21 pm

സംഘാടക സമിതി യോഗം ചേര്‍ന്നു

മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ  നേതൃത്വത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ മെയ് 10 മുതല്‍ 16 വരെയായി നടക്കുന്ന മേളയോടനുബന്ധിച്ച് ഒരുക്കേണ്ട പ്രദര്‍ശന – വില്‍പ്പന സ്റ്റാളുകള്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകളും മേളയോടനുബന്ധിച്ച് ഒരുക്കാന്‍ യോഗം തീരുമാനിച്ചു. മേളയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. എഴ് ദിനരാത്രങ്ങളിലായി നടക്കുന്ന മേളയോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. 

യോഗത്തില്‍ പി. നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. യു സൈനുദ്ധീന്‍, അഡ്വ. ഇ. സിന്ധു, തിരൂര്‍ ആര്‍.ഡി.ഒ പി.സുരേഷ്, തഹസില്‍ദാര്‍ പി.ഉണ്ണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, ഡി.വൈ.എസ്.പി വി.വി ബെന്നി, ജില്ലയിലെ മുഴുവന്‍ ത്രിതല പഞ്ചായത്ത് – നഗരസഭ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *