റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: കടകള്‍ ഒഴിപ്പിക്കുന്നതിരെ കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉടമകളുടെ പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ചു കടകള്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കട ഉടമകള്‍ പ്രതിഷേധം നടത്തുന്നത്.കെടിഡിഎഫ്സി എംഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ കടമുറികള്‍ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍, ഹൈക്കോടതി വിധി ഞങ്ങള്‍ക്ക് അനുകൂലമാണെന്നും വിധി പകര്‍പ്പ് കിട്ടുന്നതിന് മുന്‍പ് അവധി ദിവസത്തില്‍ കട ഒഴിപ്പിക്കാന്‍ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളുടെ വാദം.വന്‍ പോലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ നവീകരണത്തിന് വേണ്ടിയാണ് കടകള്‍ ഒഴിപ്പിക്കുന്നതെന്നാണ് കെടിഡിഎഫ്സി പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *