റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോശം കാലാവസ്ഥ: കേരള തീരത്ത് ശനിയാഴ്ച മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത്‌ ശനിയാഴ്ച (ഏപ്രിൽ 09) മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു.

കേരള തീരത്ത് മണിക്കൂറില്‍ 40-50  കിലോമീറ്ററും, ചിലപ്പോൾ 60  കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

 കേരള തീരത്ത് നിന്നും അകന്ന് കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിൽക്കുന്നതാകും ഉചിതം.

ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കേരള തീരത്ത്നിന്നും ആരും കടലിൽ പോകരുത്.

കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *