റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങിൽ ശനിയാഴ്ച രാത്രി 6 മണിക്ക് സൂഫി കാവ്യാലാപനത്തിൽ പതിറ്റാണ്ട് പിന്നിട്ട ഗായകൻ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവരുടെ സൂഫി ഗസലുകളും ഖവ്വാലികളും അരങ്ങേറും.
ഇബ്‌നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങൾ, ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങൾ, ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകൾ, ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ, തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങൾ എന്നിവ ആലപിക്കും. സ്‌നേഹ മൈത്രിയുടെ നിദർശനങ്ങളായ ഇവരുടെ സൂഫി സംഗീതത്തിൽ നാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗാത്മക ശീലുകൾ, വേദ വചനങ്ങൾ, വിവിധ നാടോടി പുരാവൃത്തങ്ങൾ തുടങ്ങിയവ കൂടി കണ്ണി ചേരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *