റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും. എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് സിമിതി യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിതരണ രംഗം കാര്യക്ഷമമാക്കുക, പരാതി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്നത്.  

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ റേഷന്‍കടകളുടെ പരിശോധനകള്‍, ശിക്ഷാനടപടി പ്രകാരം ഈടാക്കിയ തുകകള്‍, പരിശോധനയെ തുടര്‍ന്ന് എത്ര കടകളുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദ് ചെയ്തു, ഭക്ഷ്യധാന്യ ഗുണമേന്‍മ സംബന്ധിച്ച പരാതികള്‍, ഐസിഡിഎസിലെയും സ്‌കൂളുകളിലെയും ഉച്ചഭക്ഷണ വിതരണം, എഎവൈ/പിഎച്ച്എച്ച്  കാര്‍ഡ് ഉടമകളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയത്, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മാരക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചത്, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ചികിത്സാ ആനുകൂല്യങ്ങള്‍ക്ക്  മാത്രമായി സംസ്ഥാന മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയ കാര്‍ഡുകളുടെ എണ്ണം, മറ്റു പൊതുവായ കാര്യങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 1709 റേഷന്‍ കടകള്‍ പരിശോധിച്ച് പിഴ ഈടാക്കിയതായും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.

മൈലപ്ര സപ്ലൈ അസിസ്റ്റന്റ് മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഐസിഡിഎസ് പ്രതിനിധികള്‍, കണ്‍സ്യൂമര്‍ സെന്റര്‍ പ്രതിനിധികള്‍, ജില്ലാ സ്‌പ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികളായ ജോണ്‍സണ്‍ വിളവിനാല്‍, രാജന്‍ എം ഈപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *