റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആയുഷ് മേഖലയുടെ സാധ്യതകളാരാഞ്ഞ് ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ

March 31, 2022 - 6:27 pm

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ഡേവിഡ് ഇമ്മാനുവേൽ പൂയിച്ച് ബുചെലുമായി ചർച്ച നടത്തി. ആയുഷ് മേഖലയിലെ സാധ്യതകൾ ഡൊമിനിക്കൻ റിപബ്ലിക് അംബാസഡർ ആരാഞ്ഞു. ആയുർവേദമേഖലയിൽ കേരളവുമായുള്ള സഹകരണം അംബാസഡർ ഉറപ്പ് നൽകി. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരള ആരോഗ്യ സർവകലാശാലയുമായി സഹകരിക്കുന്നതിലുള്ള താത്പര്യവും അംബാസഡർ അറിയിച്ചു. കേരളം നടത്തിയ കോവിഡ് പ്രതിരോധ മാർഗങ്ങളും കേരളത്തിന്റെ ആയുർവേദത്തിന്റെ പ്രത്യേകതകളും മന്ത്രി വിവരിച്ചു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *