ടെഹ്റാന്‍: ഇറാനില്‍ വനിതകള്‍ ഫുട്ബോള്‍ കാണാനെത്തുന്നതിനു വീണ്ടും വിലക്ക്. ഇറാനും ലെബനോനും തമ്മില്‍ നടന്ന ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തിനു മുമ്പാണു വനിതകള്‍ക്കു വിലക്ക് വീണത്. മാഷ്ഹാദ് നഗരത്തിലെ ഇമാം റേസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാന്‍ 2-0 ത്തിനു ജയിച്ചു. ടിക്കറ്റുമായെത്തിയ 2000 വനിതകള്‍ വിലക്കറിഞ്ഞു മടങ്ങിപ്പോയി. ടിക്കറ്റുകള്‍ വിറ്റു പോയ ശേഷമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി വനിതകളെ വിലക്കിയുള്ള ഉത്തരവിട്ടത്.ഇറാഖിനെതിരേ ജനുവരിയില്‍ നടന്ന യോഗ്യതാ റൗണ്ടിനു മുമ്പാണു വനിതകളെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതു വിലക്കിയുള്ള ഉത്തരവ് പിന്‍വലിച്ചത്.



