റിയാദ്: ജിദ്ദയിലെ ഇന്ധന ഡിപ്പോയില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി യെമനിലെ ഹുതികള്‍ക്കെതിരേ സൗദി സഖ്യത്തിന്റെ വ്യോമാക്രമണം. നേരത്തെ ഹുതികള്‍ നടത്തിയ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ ജിദ്ദയിലെ ഇന്ധന ഡിപ്പോയില്‍ തീപിടിച്ചിരുന്നു. രണ്ടു ടാങ്കുകളിലാണ് തീപ്പിടിത്തമുണ്ടായതെന്നും ആളപായമില്ലെന്നും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയില്‍ ഇന്നു ഫോര്‍മുല വണ്‍ മത്സരം നടക്കാനിരിക്കുന്ന വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിത്. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനു പിന്നാലെ എണ്ണ സംഭരണ ശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. അതേസമയം, മുന്‍നിശ്ചയിച്ച പോലെ ഫോര്‍മുല വണ്‍ മത്സരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അതിനിടെ, ഇന്നലെ രാവിലെ തന്നെ സൗദി സഖ്യം പ്രത്യാക്രമണം നടത്തി. യെമനിലെ റാസ് എയിസ തുറമുഖം, ഹുെദെദയിലുള്ള െവെദ്യുതി-ഇന്ധന കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കു നേരെയാണ് ആക്രമണം നടന്നത്.യെമന്‍ തലസ്ഥാനമായ സനയിലെ മിലിട്ടറി കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടെന്ന് ഹുതി നിയന്ത്രണത്തിലുള്ള അല്‍- മസീറ ടിവി. റിപ്പോര്‍ട്ട് ചെയ്തതു. അതേസമയം, ആക്രമണങ്ങളെ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അപലപിച്ചു.
റിപ്പോര്‍ട്ട്
ന

