സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയർ റസിഡൻസി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കുന്ന ക്യാമ്പിൽ ആധാർ കാർഡ്, സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വാർഡ് നമ്പർ സഹിതം ഹാജരാകണം.

പാർട്ണർഷിപ്പ് സംരംഭകർ, ലിമിറ്റഡ് കമ്പനികൾ, മത്സ്യമാംസ സംസ്‌കരണവും വിപണനവും നടത്തുന്ന സ്ഥാപനങ്ങൾ, പുകയില തുടങ്ങിയ ബിസിനസുകൾ, കച്ചവട സ്ഥാപനം, വാഹനങ്ങൾ, കാർഷിക സംരംഭങ്ങൾ, 20 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, ഫാമുകൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. കൂടുതൽ വിവരങ്ങൾ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിൽ ലഭിക്കും. ഫോൺ 9447111677, 94473440506, 9446001655

Share
അഭിപ്രായം എഴുതാം