റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈൻ

March 21, 2022 - 10:53 am

കീവ്: റഷ്യ- യുക്രൈൻ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് റഷ്യന്‍ സൈന്യത്തിന് യുക്രെയ്നില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ മന്ത്രാലയം പുറത്തുവിട്ടത്. 14,700 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ റഷ്യയുടെ വിവിധ തരത്തിലുള്ള 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി ‘യുക്രൈനിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം’ എന്ന തലക്കെട്ടോടെ യുക്രൈൻ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *