മൂന്നാര്‍ : കെ.ഡി.എ്‌ച്ച കമ്പനിയിലെ എസ്‌റ്റേറ്റ് ലയത്തിലെ നാലുവീടുകള്‍ കത്തിനശിച്ചു. ചെണ്ടുവര എസ്റ്റേറ്റിലെ പി ആര്‍ ഡിവിഷനിലുളള വീടുകളാണ് കത്തിനശിച്ചത്. 2022 മാര്‍ച്ച് 18 രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. കമ്പനി സൂപ്പര്‍വൈസറായ സേവ്യറിന്റെ വീട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. വീചിനുളളിലെ ഉപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു.
തീ പടര്‍ന്നതോടെ വീടുകളിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. മൂന്നാറില്‍ നിന്നുളള അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ദേവികുളം തഹസീല്‍ദാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീ പടര്‍ന്ന എസ്റ്റേറ്റ് ലയത്തില്‍ എട്ടുവീടുകളാണ് ഉണ്ടായിരുന്നത്. വീടും വീട്ടുപകരണങ്ങളും നശിച്ച തൊഴിലാളികള്‍ക്ക് പകരം താമസത്തിനുളള സൗകര്യവും ഭക്ഷണവും നല്‍കാനുളള നടപടികള്‍ സ്വീകരിച്ചതായി കമ്പനി അധികാരികള്‍ വ്യക്തമാക്കി.
