റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ സ്‌കൂൾ ഗെയിംസ്: അദാലത്ത് 21 മുതൽ

March 19, 2022 - 8:26 pm

2016 മുതൽ 2020 വരെയുള്ള അധ്യയന വർഷങ്ങളിലെ ദേശീയ സ്‌കൂൾ ഗെയിംസുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകൾ നാളിതുവരെ ലഭിച്ചിട്ടില്ലാത്തവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്കായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 21 നും മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകൾക്കായി തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 22 നും ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്കായി കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ 23 നും കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കായി തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 24 നും അദാലത്ത് നടക്കും. രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.education.kerala.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *