റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: കാഴ്ചക്കുറവുള്ള വിദ്യാര്‍ഥികള്‍ക്കായി പോരൂര്‍ പഞ്ചായത്ത് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു

March 15, 2022 - 3:19 pm

മലപ്പുറം: പോരൂര്‍ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കാഴ്ച്ചക്കുറവുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ടോക്കിങ് സോഫ്റ്റ് വെയര്‍ സംവിധാനമുള്ള കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. പോരൂര്‍ ജി.എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസ്‌റുദ്ദീന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പരിധിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നല്‍കിയത്. രണ്ട് ലക്ഷത്തോളം ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍ അധ്യക്ഷത വഹിച്ചു. പോരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുഹമ്മദ് ബഷീര്‍, ബ്ലോക്കം ഗം വി. ശിവശങ്കരന്‍, വാര്‍ഡംഘം കെ.പി ഭാഗ്യലക്ഷ്മി, പി.ടി.എ പ്രസിഡന്റ് വി.പി സുലൈമാന്‍, ഹെഡ്മാസ്റ്റര്‍ എ. സി രാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എന്‍.ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *