റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജെ. ചിത്തരഞ്ജൻ സ്മാരക പുരസ്ക്കാരം മോൻസി സെബാസ്റ്റ്യന്

കട്ടപ്പന : കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന ജെ. ചിത്തരഞ്ജൻ സ്മാരക പുരസ്ക്കാരം മോൻസി സെബാസ്റ്റ്യന്. ഇടുക്കി ജില്ലയിൽ 7901 കോവിഡ് വാക്ലിനേഷൻ നൽകിയ മോൻസി സബാസ്റ്റ്യനെ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴുർ സോമൻ എം.എൽ.ൽഎ, പുരസ്കാരം നൽകി ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് വാക്സിനേഷൻ ടീമിനേയും ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനമായ 2022 മാർച്ച് 8 ന് ഉച്ചയ്ക്ക് 1.30 ന് കട്ടപ്പന ഗവ: താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഏലിയാമ്മ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ വാഴൂർ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ ജില്ലാ വനിതാ സബ് കമ്മറ്റി കൺവീനർ ഷിബി പി.പി, ജില്ലാ ട്രഷറർ സുബിൻ ജോസഫ് ,ആശുപത്രി ആർഎംഒ ,ഹെഡ് നേഴ്സ് എന്നിവർ ആശംസ അറിയിച്ചു.പുരസ്കാര ജേതാവായ മോൻസി സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി. ആശാ വർക്കർമാർ സ്റ്റാഫ് നേഴ്സുമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *