കാസർകോട്: കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ വ്യത്യസ്തമായ രണ്ട് വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു.മീൻ ലോറി ബൈക്കിലിടിച്ച് രണ്ടുപേരും കാഞ്ഞങ്ങാട് മഡിയനിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പെരിയ നടുവോട്ടു പാറയിലെ എൻ.എ.പ്രജീഷ് (22), പള്ളിക്കര സി.എച്ച് നഗറിലെ അനിൽ (24) എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അപകടം. ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അടോട്ട് സ്വദേശിയായ രതീഷ് (31) മരിച്ചത്. 09/03/22 ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് മഡിയനിലായിരുന്നു അപകടം.



