റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആണവനിലയത്തിനു നേരേയുണ്ടായ റഷ്യന്‍ ആക്രമണം: സെലന്‍സ്‌കിക്കെതിരേ യുക്രൈന്‍ മുന്‍ പ്രധാനമന്ത്രി

March 6, 2022 - 11:26 am

മോസ്‌കോ: സ്പോര്‍ഷ്യ ആണവനിലയത്തിനു നേരേയുണ്ടായ റഷ്യന്‍ ആക്രമണം യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ മനഃപൂര്‍വമായ പ്രകോപനം മൂലമെന്നു യുക്രൈന്‍ മുന്‍പ്രധാനമന്ത്രി െമെകോല അസാരോവ്. യുക്രൈനു മുകളില്‍ വ്യോമനിരോധനം ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു സെലന്‍സ്‌കിയുടെ ലക്ഷ്യമെന്നും അസാരോവിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ സ്പുട്നിക്’ റിപ്പോര്‍ട്ട് ചെയ്തു. ആറ് റിയാക്ടറുകളുള്ള, യൂറോപ്പിലെതന്നെ ഏറ്റവും വലിയ ആണവനിലയത്തിനുനേരേ ആക്രമണം നടത്താന്‍ റഷ്യയുടെയോ യുക്രൈന്റെയോ ഒരു െസെനികനും െധെര്യപ്പെടില്ല. സൂപ്പര്‍ വിഭാഗത്തില്‍പ്പെട്ട ആണവനിലയത്തോടു ചേര്‍ന്നുണ്ടാകുന്ന ചെറിയ തീപ്പൊരിപോലും അടിയന്തരസാഹചര്യം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അതൊരു ആസൂത്രിത പ്രകോപനമായിരുന്നു. രായ്ക്കുരാമാനം ്രപസിഡന്റ് സെലന്‍സ്‌കി അമേരിക്കയ്ക്കും ബ്രിട്ടനും നല്‍കിയ സന്ദേശം തെറ്റായ വിവരങ്ങള്‍ അടങ്ങിയതായിരുന്നു. മനഃപൂര്‍വമായ പ്രകോപനത്തിനു തെളിവാണിത്. യുക്രൈനു മേല്‍ പറക്കല്‍ നിരോധനമേഖല സ്ഥാപിക്കുകയായിരുന്നു സെലന്‍സ്‌കിയുടെ ലക്ഷ്യമെന്നും അസാരോവ് പറഞ്ഞതായി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *