കീവ്: യുക്രൈന്റെ ആകാശം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ തയാറാകാത്ത നാറ്റോ നടപടിക്കെതിരേ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ വിമര്‍ശം. യുക്രൈന്റെ മണ്ണില്‍ ഇനി പൊലിയുന്ന ഓരോ ജീവനും നാറ്റോയാകും ഉത്തരവാദി. ദൗര്‍ബല്യസഖ്യ രാഷ്ട്രങ്ങള്‍ക്കെതിരേ നീങ്ങാന്‍ റഷ്യയെ പ്രേരിപ്പിച്ചേക്കുമെന്ന നിഗമനമാണ് തീരുമാനം െകെക്കൊള്ളുന്നതില്‍നിന്ന് നാറ്റോയെ തടയുന്നതെന്നും സെലന്‍സ്‌കി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.യുക്രൈന്‍ നഗരങ്ങള്‍ക്കുമേല്‍ ആക്രമണം കടുപ്പിക്കാന്‍ റഷ്യയ്ക്കു പച്ചക്കൊടി കാട്ടുന്ന തരത്തിലായി നാറ്റോയുടെ പ്രതികരണമെന്നു വ്യക്തമാക്കാനും സെലന്‍സ്‌കി മടിച്ചില്ല. യുക്രൈന്‍ വ്യോമമേഖല പറക്കല്‍ നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നത് റഷ്യയെ കൂടുതല്‍ പ്രകോപിച്ചിച്ചേക്കുമെന്ന ആശങ്ക നാറ്റോയ്ക്കുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. അതിലൂടെ തങ്ങള്‍ക്കുമേല്‍ റഷ്യന്‍ ആക്രമണം ഉണ്ടായേക്കുമെന്ന തരത്തിലുള്ള വ്യാഖ്യാനം അവതരിപ്പിക്കാന്‍ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. വെള്ളിയാഴ്ചത്തെ നാറ്റോ ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയം ദുര്‍ബലമാണെന്നു പറയേണ്ടിവരും. പ്രമേയത്തില്‍ ആശയക്കുഴപ്പവും പ്രകടം. സ്വാതന്ത്ര്യത്തിനായുള്ള യൂറോപ്പിന്റെ പോരാട്ടം പ്രഥമലക്ഷ്യമായി സര്‍വരും കരുതുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പ്രമേയം- സെലന്‍സ്‌കി കുറിച്ചു. കഴിഞ്ഞ ഒന്‍പതുദിവസമായി അതിരൂക്ഷ ആക്രമണത്തിനാണു രാജ്യം ഇരയായത്. നഗരങ്ങളെ നാമാവശേഷമാക്കി, ജനതയ്ക്കുമേല്‍ ഷെല്‍വര്‍ഷം നടത്തിയായിരുന്നു റഷ്യന്‍ കടന്നാക്രമണം. പാര്‍പ്പിട സമുച്ചയങ്ങളും സ്‌കൂളുകളും ആരാധനാലയങ്ങളും അടക്കം സാധാരണജീവിതത്തിനു മനുഷ്യന് അനിവാര്യമായ സകലതും തകര്‍ത്തു. യുക്രൈനില്‍ ഇനി സംഭവിക്കുന്ന മരണങ്ങള്‍ക്കു നാറ്റോയാണ് ഉത്തരവാദി. നിങ്ങളുടെ ബലഹീനതയും അെനെക്യവുമാണ് അതിനു വഴിവയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും യുദ്ധത്തില്‍ തങ്ങളെ പിന്തുണയ്ക്കുന്ന അംഗരാജ്യങ്ങളോടുള്ള കടപ്പാട് നിസീമമാണ്- വിമര്‍ശനത്തിനിടയിലും വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.



