റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൗണ്ട് മൗന്‍ഗാനി: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം. മൗണ്ട് മൗന്‍ഗാനിയില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും. ഇന്ത്യയെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളും പന്ത്രണ്ടാമത്തെ ലോകകപ്പില്‍ കിരീടമെന്ന ലക്ഷ്യവുമായി രംഗത്തുണ്ട്. ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ നേരിടും. രണ്ടാമത്തെ മത്സരം പത്തിന് ന്യൂസിലന്‍ഡിനെതിരേയാണ്. 12 നു വിന്‍ഡീസിനെയും 16 ന് ഇം ണ്ടിനെയും ഇന്ത്യന്‍ വനിതകള്‍ നേരിടും. 19 നാണ് ഓസ്ട്രേലിയയെ നേരിടുക. 22 നു അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍. ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ പ്രവേശിക്കും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ഓസ്ട്രേലിയയാണ് (ആറ് തവണ). ഇംഗ്ലണ്ട് നാല് തവണയും ന്യൂസിലന്‍ഡ് ഒരു തവണയും ജേതാക്കളായി. ആതിഥേയര്‍ കൂടിയായ ന്യൂസിലന്‍ഡിന്റെ ഏക കിരീട നേട്ടം 2000 ത്തിലായിരുന്നു.രണ്ട് തവണ ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തി. 2005 ലും 2017 ലും. 2005 ലെ ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയലോട് 98 റണ്ണിനാണ് ഇന്ത്യ തോറ്റത്. 2017 ലെ ലോകകപ്പില്‍ ഇം ണ്ടിനോട് ഒന്‍പത് റണ്ണിനാണ് ഇന്ത്യ തോറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *