റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രയിൻ വീഴുന്നു; റഷ്യൻസൈന്യം കീവിന് തൊട്ടരികിൽ

February 25, 2022 - 6:25 pm

കീവ് : റഷ്യൻസൈന്യം യുക്രൈൻതലസ്ഥാനമായ കീവിന് തൊട്ടരികിൽ.’ യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

ശത്രുക്കൾ കിയവിലെ നഗരമധ്യത്തിലുള്ള പാർലമെന്റിന്റെ ഒൻപത് കി.മീറ്റർ ദൂരത്തുള്ള ഒബലോൺ ജില്ലയിലെത്തിയിട്ടുണ്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാട്ടുകാരോട് വീട്ടിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ട്വീറ്റിൽ ആവശ്യപ്പെട്ടു. കിയവിന്റെ നഗരപ്രാന്തത്തിലൂടെ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കിയവിൽ റഷ്യൻസൈന്യവുമായി യുക്രൈൻ സേനയും ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. തലസ്ഥാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെർ, ഇവാൻകിവ് എന്നിവിടങ്ങളിൽ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനികനടപടിക്കിടെ 450 റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *