റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് ഉദ്ഘാടനം ഫെബ്രുവരി 26

February 25, 2022 - 4:58 pm

കോട്ടയം: കടപ്ലാമറ്റം മാവേലി സ്റ്റോറിന്റെ പ്രവർത്തനം ഫെബ്രുവരി 26 മുതൽ നവീകരിച്ച പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നു. പ്രവർത്തനോദ്ഘാടനം വൈകിട്ട് 5.30 മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും.

ഇതോടനുബന്ധിച്ച് കടപ്ലാമറ്റം മാവേലി സ്റ്റോർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഔട്ട്ലെറ്റ്തല ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യവിൽപന നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, ഗ്രാമപഞ്ചായത്തംഗം ബീന തോമസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. സഞ്ജീബ് പട്‌ജോഷി സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി നന്ദിയും പറയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *