അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ഭാഗ്യക്കുറി ബോധവല്‍ക്കരണ ക്ലാസ് 28ന്

February 24, 2022 - 6:25 pm

കണ്ണൂർ: കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ ആക്ടിനും റൂളിനും വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ രീതിയില്‍ വരത്തക്കവിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പന നടത്തുന്നതിനുമെതിരെ ഏജന്റുമാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.   ഫെബ്രുവരി 28ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഭാഗ്യക്കുറി ഡെപ്യൂട്ടി ഡയറക്ടറുടെട നേതൃത്വത്തിലാണ് ക്ലാസ്.  ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ വി ബാലന്‍, സി പി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ഏജന്റുമാരും ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *