റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: ഗ്രീന്‍ഫീല്‍ഡ് തുറമുഖം: ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തി

February 24, 2022 - 5:15 pm

കണ്ണൂർ: അഴീക്കലില്‍ ഗ്രീന്‍ഫീല്‍ഡ് തുറമുഖം നിര്‍മിക്കുന്നതിനുള്ള വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക തികവാര്‍ന്ന ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിയമസഭയില്‍ അറിയിച്ചു. കെ വി സുമേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഴീക്കലില്‍ 14.2 മീറ്റര്‍ വരെ ആഴമുള്ള കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന ഗ്രീന്‍ഫീല്‍ഡ് തുറമുഖ നിര്‍മാണത്തിന് മുഖ്യമന്ത്രി ചെയര്‍മാനായി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്റ് സെസ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരികയാണ്. ഡിപിആര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുളള ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പഠനം നടത്തി സാങ്കേതിക തികവാര്‍ന്ന ഡിസൈന്‍ തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് സമാന്തരമായി റോഡ്, റെയില്‍ വികസനത്തിനാവശ്യമായ ഭൂമി സര്‍വ്വെ ചെയ്ത് അതിരടയാളം നിശ്ചയിക്കുന്നതിനും നടപടി സ്വകീരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു.

ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട് ഉത്തര മലബാറിലെ ജനങ്ങളും വ്യവസായ സമൂഹവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് പദ്ധതിയാണെന്ന് കെ വി സുമേഷ് എംഎല്‍എ സബ്മിഷന്‍ ഉന്നയിച്ചുകൊണ്ട് പറഞ്ഞു. ഈ മേഖലയുടെ വികസനത്തിന് പദ്ധതി ഏറെ ഗുണം ചെയ്യും. അതിനാല്‍ പദ്ധതി പ്രവൃത്തി പെട്ടെന്ന് തന്നെ ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും പ്രവര്‍ത്തനം ഏകോപ്പിപ്പിക്കുന്നതിന് ലെയ്‌സണ്‍ ഓഫീസ് ആരംഭിക്കുന്നത് ഗുണകരമായിരിക്കുമെന്നും കെ വി സുമേഷ് എംഎല്‍എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *