റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചീങ്കണ്ണിപ്പാറയിലെ റോപ്‌ വെ പൊളിച്ചുനീക്കി

February 20, 2022 - 8:45 am

മലപ്പുറം: കക്കാടുംപൊയിലിനുത്ത ചീങ്കണ്ണിപ്പാറയില്‍ അനധികൃമായി നിര്‍മിച്ചിരുന്ന റോപ്‌ വെ പൂര്‍ണമായി പൊളിച്ചുനീക്കി. പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളളതായിരുന്നു റോപ്പുവേ. റെസ്‌റ്റോറന്റിനുളള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണക്ക്‌ കുറുകെ എംഎല്‍എയുടെ ഭാര്യാപിതാവ്‌ സി.കെ അബ്ദുല്‍ ലത്തീഫ്‌ നിയമ വിരുദ്ധമായി കെട്ടിയ റോപ്പ്‌ വെ പൊളിച്ചുനീക്കണമെന്ന്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാന്‍ ജസ്‌റ്റീസ്‌ പിഎസ്‌ ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത്‌ 1,47,000രൂപയുടെ ടെന്‍ഡര്‍ വിളിച്ച്‌ പൊളിക്കാന്‍ തുടങ്ങിയത്‌. 2022 ഫെബ്രുവരി 11 നാണ്‌ പൊളിക്കല്‍ നടപടി ആരംഭിച്ചത്‌.

തടയണക്കുകുറുകെ മൂന്നുമലകളെ ബന്ധിപ്പിച്ച്‌ നിര്‍മിച്ച റോപ്പ്‌ വെയുടെ മൂന്ന്‌ ടവറുകളും പൊളിച്ചു നീക്കി കഴിഞ്ഞു. ടവറുകള്‍ സ്ഥാപിച്ച കോണ്ഡക്രീറ്റ്‌ അടിത്തറ തിങ്കളാഴ്‌ച പൊളിക്കും .പൊളിക്കല്‍ നടപടി വിലയിരുത്താന്‍ പഞ്ചായത്ത്‌ പ്രസിഡന്റ് സി.ജിഷയും പഞ്ചായത്ത്‌ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എംപി വിനോദ്‌ നടത്തിയ 5 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ്‌ റോപ്പ്‌ വെ പൊളിച്ചത്‌. റോപ്പ്‌ വെ പൊളിക്കുന്നത്‌ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അബ്ദുള്‍ ലത്തീഫ്‌ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സ്‌റ്റേ നല്‍കിയിരുന്നില്ല. കേസില്‍ പരാതിക്കാരന്‍രെയും എതിര്‍ കക്ഷികളുടെയും വാദം കേള്‍ക്കാതെ സ്‌റ്റേ നല്‍കാനാവില്ലെന്ന നിലപാടാണ്‌ ചീഫ്‌ ജസ്റ്റീസ്‌ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ സ്വീകരിച്ചത്‌. കേസ്‌ 22ന്‌ പരിണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *