റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു. പതിനാറ് അംഗങ്ങളുള്ള ഭരണസമിതിയില്‍ പതിനഞ്ച് പേര്‍ ഹാജരായിരുന്നു. വരണാധികാരി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിയുക്ത വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ഡിഎംഒ(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *