റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗളുരു: ക്ലാസ്മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതു ചോദ്യംചെയ്ത് മുസ്ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയിലെ വാദം ഇന്നു തുടരും. യൂണിഫോം ചട്ടങ്ങള്‍ എല്ലാ വിദ്യാര്‍ഥികളും പാലിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ ഹിജാബിനെപ്പറ്റി മാത്രമാണ് പ്രത്യേകം പറയുന്നതെന്നും ഇതു മുസ്ലിം വിദ്യാര്‍ഥിനികളോടുള്ള വിവേചനമാണെന്നും ഹര്‍ജിക്കാരിലൊരാള്‍ക്കായി ഹാജരായ അഭിഭാഷകന്‍ രവിവര്‍മ കുമാര്‍ വാദിച്ചു.ഹിന്ദു വിദ്യാര്‍ഥിനികള്‍ വളകളണിഞ്ഞും ക്രിസ്ത്യന്‍ വിദ്യാര്‍ഥിനികള്‍ കുരിശ് ധരിച്ചുമാണു സ്‌കൂളില്‍ വരുന്നത്. ഹിജാബിനു മാത്രം വിലക്ക് ഏര്‍പ്പെടുത്തിയത് മതാടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.യൂണിഫോമിനൊപ്പം മറ്റൊരു വസ്ത്രവും അനുവദിക്കില്ലെന്നു കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *